റാന്നിയിലെ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി കെയർ എൻ സേഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക് കെയർ എൻ സേഫ്, വേൾഡ് മലയാളി കൗൺസില്‍, കെ.എല്‍ 62 വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ സഹായകിറ്റുകൾ വിതരണം ചെയ്തു. ഉതിമൂട് വലിയകലുങ്കില്‍ നിന്നും യാത്ര ആരംഭിച്ച കിറ്റ് നിറച്ച വാഹനം റാന്നി എം.എല്‍.എ പഴകുളം മധു ഫ്ലാഗ് ഓഫ് ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, മുൻ റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കെ.ആർ., കെയർ എൻ സേഫ് കോ-ഓർഡിനേറ്റർ ഡോ.റോണി ഗിൽബർട്ട്, പ്രസാദ് കുഴികാല, രജിത ജസ്റ്റിൻ, വാർഡ് മെമ്പർ ദിലീപ് ഉതിമൂട്, മന്ദിരം രവീന്ദ്രൻ, യൂത്ത് ഫോറം കൺവീനർ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

പെരുനാട്, വടശ്ശേരിക്കര, പഴവങ്ങാടി, റാന്നി, അങ്ങാടി, ചെറുകോൽ, അയിരൂർ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ആറന്മുള, തോട്ടപ്പുഴശ്ശേരി, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ദുരിതബാധിത കുടുംബങ്ങൾക്ക് സഹായകിറ്റുകൾ വിതരണം ചെയ്തു. രണ്ടാം തവണയാണ് ഇവർ കിറ്റുകൾ എത്തിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ ആദ്യഘട്ടം മുതൽ കെ.എല്‍ 62 കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകരും റാന്നിയിലെത്തി കിണറുകളും വീടുകളും വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ദുരിതബാധിതർക്കാവശ്യമായ സഹായങ്ങൾ തുടർന്നും എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...