പത്തനംതിട്ട : ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും ഇത് ഭരണഘടനയുടെ മതേതര കാഴ്ചപ്പാടിന് വിപരീതമാണെന്നും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ നേതൃത്വത്തില്‍ നരേന്ദ്ര മോഡി ഭരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അവര്‍ക്ക് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. പി.പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി അബ്ദുള്‍കലാം ആസാദ്, കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി കുളനട, ജോസഫ് അത്തിക്കയം, ഫാത്തിമ എസ്, ബെന്‍സണ്‍ തെങ്ങുംപള്ളില്‍, സാറാമ്മ സജി, അഹമ്മദ് കബീര്‍, സല്‍മ സാബു, ദീനാമ്മ പീറ്റര്‍, മാത്യൂസ് വാളക്കുഴി, മാത്യു എബ്രഹാം, എസ്. ശിഹാബുദ്ദീന്‍, ജോണ്‍സണ്‍ ഇലന്തൂര്‍, തോമസ് ജോണ്‍ കാടുവെട്ടൂര്‍, ഷാജഹാന്‍, ജിഷ ഫിലിപ്പോസ്, രാജേഷ് പി. തോമസ്, മിനി ജോണ്‍, ഷിബി ആനി ജോണ്‍, സലീന ഷംസുദ്ദീന്‍, സോളമന്‍ വരവുകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.






























