ലോക ഒ.ആര്‍.എസ് ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ലോക ഒ.ആര്‍.എസ് ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ലേഖ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ബി.എന്‍.ബിജു അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ.ശ്രേയ ചന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. നിര്‍ജ്ജലീകരണം മൂലമുള്ള രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമായ ഓറല്‍ റീ ഹൈഡ്രേഷന്‍ സൊല്യൂഷന്‍ എന്ന ലളിതവും ഫലപ്രദവുമായ ചികിത്സയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

മലിനമായ വെള്ളം, മലിന ഭക്ഷണം, ശുചിത്വക്കുറവ് എന്നിവ മൂലം വയറിളക്കം ഉണ്ടാകുകയും അതിലൂടെ ശരീരത്തില്‍ നിന്നുള്ള വെള്ളവും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കാം. ഈ സാഹചര്യങ്ങളില്‍ ശരീരത്തില്‍ നഷ്ടമായ ദ്രവവും ലവണങ്ങളും പുനഃസ്ഥാപിക്കാന്‍ ഒ.ആര്‍.എസ് ഉപയോഗിക്കുന്നത് ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ്. ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ. ശ്യാംകുമാര്‍, തിരുവല്ല താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.മഞ്ജു എബ്രഹാം, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എം.പി.ബിജു കുമാര്‍, ഡി.പി.എച്ച്.എന്‍.സി.എ.അനിലകുമാരി, തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ.അഞ്ജു ആന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....