ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം. സംഘടനക്ക് ചേരുന്ന രീതിയില്ല പ്രതിഷേധം നടന്നതെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേസിൽ പ്രതികളായ പ്രവർത്തകർ രണ്ട് മാസത്തോളമായി ജയിലിലാണ്. വിവിധ ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. അതിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ ഏഴ് പേർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

60 ദിവസത്തിലേറെയായി 24 പ്രവർത്തകർ ജാമ്യം ലഭിക്കാതെ ജയിലിലാണ്. രണ്ടുവട്ടം സെഷൻസ് കോടതി ജാമ്യ ഹരജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജയലിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. പ്രതികൾക്കായി മുൻ ഡിജിപി ടി.എ ഷാജി, എജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്.രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ പ്രതികൾക്ക് ഹാജരാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....