ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ രാജിവെക്കണം : പത്തനംതിട്ട നഗരസഭ യോഗത്തില്‍ ഭരണ – പ്രതിപക്ഷ വാക്കേറ്റം : പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച്  നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സഗീര്‍ എ.യുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ആരംഭിച്ചത്. ഓണക്കാലത്ത് പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ സ്വകാര്യ കമ്പനി വ്യാപാര മേള നടത്തുവാന്‍ നഗരസഭയുടെ യാതൊരു അനുമതിയും കൂടാതെ ഷെഡ്‌ കെട്ടിപ്പൊക്കിയിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

നഗരസഭയുടെ ആസ്തി സംരക്ഷിക്കുവാന്‍ പോലും ഭരണ സമിതിക്ക് കഴിയുന്നില്ല. 7 മാസമായി ഭരണസമിതി അധികാരത്തില്‍ വന്നിട്ട്. ഇതിനിടയില്‍ നഗരസഭാ ഭരണം പൂര്‍ണ്ണമായും താറുമാറായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന്റെ വാര്‍ഡില്‍ പോലും സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

തുടര്‍ന്ന് യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണ കക്ഷി അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭ ഓഫീസിന് മുന്നില്‍ റോഡിന് ഇരുവശവുമായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....