Friday, May 10, 2024 11:27 am

തടി ലോറി ചരിഞ്ഞു ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപെട്ട് എടുത്ത് മാറ്റിയ മണ്ണിൽ തടി ലോറിയുടെ ടയർ പുതഞ്ഞ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. കോന്നി ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക്‌ പാഴ് തടികൾ കയറ്റി കൊണ്ട് പോയ നാഷണൽ പെർമിറ്റ് ലോറിയുടെ ടയറുകൾ മണ്ണിൽ പുതഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയായിരുന്നു.

മുറിഞ്ഞകല്ല് ഗുരുമന്ദിരത്തിന് സമീപം ആയിരുന്നു സംഭവം. ലോറി ഒരു വശത്തേക്ക് ചരിഞ്ഞത് മൂലം ലോഡ്ഡ് കെട്ടി മുറുക്കിയിരുന്ന വടം പൊട്ടി തടികൾ റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടത്തോടെ വാഹനങ്ങൾ മുറിഞ്ഞകല്ല് അതിരുംങ്കൽ ഇഞ്ചപ്പാറ വഴി തിരിച്ച് വിട്ടു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്ത് കയറ്റുമതി വർധിച്ചു ; സേവന കയറ്റുമതി 34,110 കോടി ഡോളറായി ഉയർന്നു

0
ഡൽഹി: ആ​ഗോള തലത്തിലെ അനിശ്ചിതാവസ്ഥയ്‌ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന....

ആളുമാറി പോലീസ് വെടിവച്ചതായി ആരോപണം ; അമേരിക്കയിൽ ജീവൻ നഷ്ടമായത് 23 കാരനായ എയർഫോഴ്സ്...

0
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ എയർ ഫോഴ്സ് ഉദ്യോഗസസ്ഥനെ പൊലീസ് ആള് മാറി...

ഷവർമയിലെ മുളകിന് നീളം കുറവാണെന്ന് ആരോപിച്ച് മലപ്പുറത്ത് ബേക്കറി ഉടമക്ക് മർദനം ;...

0
തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം....

യുപിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടും : അഖിലേഷ് യാദവ്

0
ഡൽഹി: യുപിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടുമെന്ന് സമാജ്‌വാദി പാർട്ടി...