ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ എയർ ഫോഴ്സ് ഉദ്യോഗസസ്ഥനെ പൊലീസ് ആള് മാറി വെടിവച്ചുകൊന്നതായി പരാതി. റോജർ ഫോർട്സൺ എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. അപാർട്മെന്റിൽനിന്ന് ബഹളം കേൾക്കുന്നതായി ഒരു സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. കതക് തുറന്ന ഫോർട്സന്റെ കയ്യിൽ തോക്കുകണ്ട പൊലീസുകാരൻ വെടിയുതിർക്കുകയായിരിന്നു. എന്നാൽ ഫ്ലാറ്റിൽ മറ്റാരും ഇല്ലെന്നും അവിടെ പ്രശ്നങ്ങളില്ലായിരുന്നുവെന്നുമാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബം വാദിക്കുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ നിന്നുള്ള റെക്കോർഡിംഗ് പുറത്ത് വിട്ടിരിക്കുകയാണ് പൊലീസ്. വെടിവയ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാമുകിയുമായി സംസാരിക്കുന്നതിനിടെ പുറത്ത് ശബ്ദം കേട്ടതോടെ തോക്കുമെടുത്ത് നോക്കാനെത്തിയ 23കാരനെയാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയതെന്നും വീട് മാറിയാണ് പൊലീസ് ഉദ്യോഗസ്ഥൻ എത്തിയതെന്നുമാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബം ആരോപിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.