യുപിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടും : അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: യുപിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. വാരണാസിയിൽ മാത്രമാണ് ഇൻഡ്യ സഖ്യം കടുത്ത മത്സരം നേരിടുന്നത്. ഈ ഒരു സീറ്റൊഴികെ ബാക്കി 79 ലോക്സഭാ സീറ്റുകളിലും വിജയം നേടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ‘ബിജെപിയുടെ കഥകളെല്ലാം പഴയതായി കഴിഞ്ഞു. അവരുടെ വാചകങ്ങളും ആർക്കും കേൾക്കാൻ താല്പര്യമില്ല. അതുകൊണ്ട് തന്നെ ബിജെപി ഭയത്തിലാണ്. ജനങ്ങളോട് ഇനി എന്ത് പറയുമെന്ന് പോലും അറിയാൻ കഴിയാത്ത തരത്തിൽ അവർ പിടിച്ചുകഴിഞ്ഞു. ഞാൻ ആവർത്തിച്ചു പറയുന്നു 79 സീറ്റുകൾ ഇൻഡ്യ സഖ്യം നേടുക തന്നെ ചെയ്യും’- അഖിലേഷ് യാദവ് പിടിഐയോട് പറഞ്ഞു.

എണ്‍പതു ലോക്സഭാ സീറ്റുള്ള യുപിയിൽ എത്ര നേടുന്നുവെന്നത് സാധാരണഗതിയില്‍ ഡല്‍ഹിയിൽ ഭരണം പിടിക്കുന്നതിൽ നിർണായകമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം അടുത്തുവരുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഹൃദയഭൂമിയെന്ന് വാഴ്ത്തപ്പെടുന്ന യുപിയിലേക്ക് തന്നെയാണ് രാജ്യം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പിൻ്റെ നാലാം ഘട്ടത്തിനായി ഒരുങ്ങുമ്പോൾ, രാജ്യത്തിൻ്റെ ഭാവി നേതൃത്വത്തെ നിർണയിക്കുന്നതിൽ സംസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഉത്തർപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13നാണ് നടക്കുക. ഷാജഹാൻപൂർ, ഖേരി, ധൗരാഹ്‌റ, സീതാപൂർ, ഹർദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാൺപൂർ, അക്ബർപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....