തിരുവനന്തപുരം: ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യ കുടിവെള്ളകണക്ഷൻ നൽകുന്ന പദ്ധതിപ്രകാരം ലഭിച്ച 9.50 ലക്ഷം അപേക്ഷകളിൽ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച 1.96 ലക്ഷം അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചു. സിവിൽ സപ്ലൈസ് ഡേറ്റാ ബേസിൽ റേഷൻകാർഡ് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആനുകൂല്യം നൽകുക. ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ അപേക്ഷകളാണ് പുനഃപരിശോധിക്കുന്നത്. തിരുത്തലുകൾക്ക് വീണ്ടും അവസരം നൽകി അർഹമായവയ്ക്ക് ആനുകൂല്യം നൽകും. ഈ അപേക്ഷകൾ വീണ്ടും സമർപ്പിക്കണം. അതിനായി സെക്ഷൻ ഓഫീസുകൾക്ക് നാളെ മുതൽ ബി.പി.എൽ അപേക്ഷാ പോർട്ടൽ തുറന്നുനൽകും. ഇതിനായി വീണ്ടും ഓഫീസുകളിലെത്തേണ്ടതില്ല. ബി.പി.എൽ ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വർഷത്തെ ബിൽ തുക ഒഴിവാക്കുമെന്നും ജല അതോറിട്ടി അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































