പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ രാസവസ്‌തു ഉപയോഗിക്കുന്നു? ; ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യാപാരികൾക്കും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും കർശന നിർദ്ദേശം നൽകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിച്ച കാൽസ്യം കാർബൈഡ് എന്ന രാസവസ്‌തു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യാപാരികൾക്കും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകി. ഈ രാസവസ്‌തുവിനെതിരെ ജാഗ്രത പുലർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനങ്ങൾക്കും നിർദ്ദേശമുണ്ട്. മാമ്പഴം പോലുള്ള പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ് ആർസെനിക്കിന്റെയും ഫോസ്‌ഫറസിന്റെയും അംശങ്ങൾ അടങ്ങിയ അസറ്റിലീൻ വാതകം പുറത്തുവിടുന്നു. ഇവ തലകറക്കം, ഇടയ്ക്കിടെയുള്ള ദാഹം, ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

കാത്സ്യം കാർബൈഡിൽ നിന്ന് ആർസെനിക്, ഫോസ‌്ഫറസ് എന്നിവ നേരിട്ട് പഴങ്ങളിൽ എത്താനും സാധ്യതയുണ്ട്.2011-ലെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും (വിൽപ്പന നിരോധനവും നിയന്ത്രണവും) ചട്ടങ്ങളിൽ പഴങ്ങൾ പഴുക്കുന്നതിൽ കാർബൈഡ് വാതകത്തിന്റെ ഉപയോഗം നിയന്ത്രിച്ചിരുന്നു. പഴങ്ങൾ പഴുപ്പിക്കുന്നതിന് നിയന്ത്രിത അളവിൽ എഥിലിൻ വാതകം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിച്ചു പഴങ്ങൾ പഴുപ്പിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...