കശ്മീര്‍ : ജമ്മു കാശ്മീരില്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ വെടിവെച്ച് കൊന്നു. സാമ്പോറ എസ്ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ നിലയില്‍ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരര്‍ വെടിവച്ചു കൊന്നതാണെന്ന് കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു. ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതില്‍ ഒരാള്‍ ജൂണ്‍ 2 ന് കുല്‍ഗാമില്‍ ബാങ്ക് മാനേജരായ രാജസ്ഥാന് സ്വദേശിയെ വെടിവച്ചു കൊന്നയാളായിരുന്നു. എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു കാശ്മീരില്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ വെടിവെച്ച് കൊന്നു
RECENT NEWS
Advertisment