Monday, May 27, 2024 7:11 pm

കെണിയില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു ; സഹോദരങ്ങളുടെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ശ്രീകൃഷ്ണപുരം : തെരുവുനായ്ക്കളെ കൊല്ലാനായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. മരണവുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍നിന്നു ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണു താമസം.

വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാര്‍ ചേര്‍ന്നൊരുക്കിയ കെണിയില്‍പ്പെട്ടാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം ബിനീഷ് പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനില്‍നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീടുകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകളിൽ പലതും നിയമവിരുദ്ധമെന്ന് മുന്നറിയിപ്പ് ; അപകടമുണ്ടായാൽ നിയമപരിരക്ഷ കിട്ടില്ല

0
തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ നിയമപരമല്ലാത്ത ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ചീഫ് ഇലക്ട്രിക്കൽ...

കേസ് പിൻവലിക്കണം ; വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി

0
എറണാകുളം : അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ടവറിന് മുകളിൽ കയറി...

പുലർച്ചെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു, നൽകിയില്ല ; ഡിജെയെ യുവാവ് വെടിവെച്ച് കൊന്നു

0
പറ്റ്ന: ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതോടെ യുവാവ് ഡിജെയെ വെടിവച്ച്...

നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷിച്ചു

0
കോഴിക്കോട്: എഞ്ചിൻ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ...