എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തട്ടിപ്പുനടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതം : എം.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തട്ടിപ്പുനടത്തിയെന്ന ആരോപണം അസംബന്ധവും ആടിസ്ഥാന രഹിതവുമെന്ന് എം.എസ്.എഫ്. കുറച്ചുനാളുകളായി എം.എസ്.എഫിനേയും മുസ്ലിം ലീഗിനേയും നേതാക്കളേയും പൊതുമധ്യത്തില്‍ മോശക്കാരാക്കാന്‍ ശ്രമിക്കുന്ന, സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് എം.എസ്.എഫ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹബീബ് എഡ്യുകെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖകള്‍ സഹിതം അടുത്ത ദിവസം തന്നെ വിശദീകരിക്കുമെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ആരോപണവുമായി മുന്‍ എം.എസ്.എഫ് ഭാരവാഹി ഷഫീക്ക് വഴിമുക്കാണ് രംഗത്തുവന്നത്. ഹബീബ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പില്‍ നവാസ് തട്ടിപ്പുനടത്തിയെന്നാണ് ആരോപണം. പരീക്ഷയെഴുതിയ കുട്ടികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റ് വന്‍ തുക കൈപ്പറ്റിയെന്നും ഷഫീക്ക് ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്....

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കെ കെ ശൈലജ

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി...

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...