Friday, May 3, 2024 9:43 am

ഒക്ടോബര്‍ മാസത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കണം : മന്ത്രി വീണാ ജോര്‍ജ് 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ ഒക്ടോബര്‍ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.  ഓണ്‍ലൈനായി നടത്തിയ ജില്ലാതല ഫയല്‍ അദാലത്ത് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ കൃത്യമായ കണക്ക് എല്ലാ വകുപ്പുകളും ജൂണ്‍ 21ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തരം തിരിച്ച് സമയബന്ധിതമായി തീര്‍പ്പാക്കണം. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി ജൂൺ 25 നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. സാങ്കേതിക കാരണങ്ങളാല്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത ഫയലുകള്‍ സംബന്ധിച്ച് ജില്ലാ ഓഫീസര്‍ മുഖേന വകുപ്പ് മേധാവികളെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

തീര്‍പ്പാക്കാനുള്ള ഫയലുകള്‍ സംബന്ധിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജില്ലാതല അവലോകന യോഗം നടത്താനും തീരുമാനമായി. ദീര്‍ഘകാലം ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒരു ഓഫീസിലും ഫയല്‍ കെട്ടിക്കിടക്കാന്‍ പാടില്ലെന്നും ഫയലുകളുടെ നീക്കം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും  മന്ത്രി പറഞ്ഞു. വിവിധ വകുപ്പു മേധാവികളുമായി നടന്ന ചര്‍ച്ചയില്‍ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ കണക്ക് മന്ത്രി വിലയിരുത്തി. കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അഭിനന്ദിച്ചു.

സംസ്ഥാന തലത്തില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് ഫയലുകൾ തരം തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. എല്ലാ ഓഫീസുകളിലും ഒരു നോഡൽ ഓഫീസറും മൂന്ന് ഉദ്യോഗസ്ഥർ അടങ്ങിയ അദാലത്ത് സെൽ രൂപീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  വരും മാസങ്ങളില്‍ അദാലത്ത് നടത്താനുള്ള തീയതി വകുപ്പു മേധാവികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രീമിയം സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വകാര്യ ട്രെയിന്‍ ജൂണ്‍ നാലുമുതല്‍ സർവീസ് ആരംഭിക്കുന്നു ; ആദ്യ...

0
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ...

കോന്നി ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു

0
കോന്നി : ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു. കോന്നി...

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം ; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം...

കെ-ടെറ്റ് : അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

0
തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ...