കോന്നി ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു. കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്ന നെടുമ്പാറയിലാണ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗശല്യം ഉള്ള പ്രദേശമായതിനാൽ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കുമാണ് സമീപത്തെ പൊന്തക്കാടുകൾ ഭീഷിണയാകുന്നത്. അടുത്തിടെ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ കാട്ടുപന്നി കയറി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. സംഭവം പുലർച്ചെ ആയതിനാൽ രോഗികൾ കുറവായിരുന്നു. ജീവനക്കാർ മാത്രമായിരുന്നു അപ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്. ജീവനക്കാർ ബഹളം വെച്ചതോടെ കാട്ടുപന്നി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി സമീപത്തെ വനത്തിലേക്ക് പോയി. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന്റെ സമീപത്തും കാട്ടുപന്നികൾ വരുന്നത് പതിവാണ്. ഇത് മൂലം സന്ധ്യ കഴിഞ്ഞാൽ ഹോസ്റ്റലിന്റെ പുറത്തിറങ്ങാൻ വിദ്യാർത്ഥികൾ ഭയക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...