ചുങ്കപ്പാറ : പുസ്തക ദിനത്തോടനുബന്ധിച്ച് കോട്ടാങ്ങൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിലെ പ്രഥമ അധ്യാപകൻ ഡൊമനിക് ജോർജിന് മഹാത്മാ ഗ്രന്ഥശാല പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥശാല സന്ദർശിക്കാൻ എത്തിയ അധ്യാപകരും കുട്ടികളും പുസ്തകങ്ങൾ പരിചയപ്പെടുകയും സംശയനിരാവരണം നടത്തുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കാരിത്തറ, ലൈബ്രറേറിയൻ രശ്മി ആർ നായർ, സ്കൂൾ അധ്യാപിക സോണിയ തോമസ്, എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്ക് പുസ്തകം നൽകി മഹാത്മാ ഗ്രന്ഥശാല
RECENT NEWS
Advertisment