Sunday, May 12, 2024 10:07 pm

മണ്ണുമാഫിയയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 3 കോടതിയില്‍ രഹസ്യമൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് മണ്ണുമാഫിയയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 3 കോടതിയില്‍ രഹസ്യമൊഴി നല്‍കി. മജിസ്‌ട്രേറ്റ് നിമിഷ അരുണിന്റെ മുന്നിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ക്രിമിനല്‍ ചട്ടം 164 പ്രകാരം മാറാടി കാക്കച്ചിറ വേങ്ങപ്ലാക്കല്‍ അക്ഷയ വി ലാലുവാണ് മൊഴി നല്‍കിയത്.

അനധികൃത മണ്ണെടുപ്പ് തന്റെ വീടിനടക്കം ഭീഷണിയായതോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഇതോടെ പെണ്‍കുട്ടിയെ മണ്ണുമാഫിയ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ സംഭവത്തിലെ പ്രതി എറണാകുളം ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അറിഞ്ഞതോടെയാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കാന്‍ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി എത്തിയത്. എറണാകുളം കോടതിയിലും നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടി തീരുമാനിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറ്റവരാൽ ഉപേക്ഷിക്കപെട്ട് അവശ നിലയിലായ വയോധികരെ ഏറ്റെടുത്ത് സിപിഐഎം

0
കോന്നി : ഉറ്റവരാൽ ഉപേക്ഷിക്കപെട്ട് അവശ നിലയിലായ വയോധികരെ ഏറ്റെടുത്ത് സിപിഐഎം....

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം

0
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം....

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ്...

0
കോട്ടയം : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി...

ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യം : ഗവർണർ ഡോ. പി.എസ് ശ്രീധരൻപിള്ള

0
ചെങ്ങന്നൂർ : ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യമെന്ന് ഗോവ...