ലോകകേരളസഭയില്‍ അനിതപുല്ലയില്‍ എത്തിയതില്‍ സഭ ടിവിയിലെ നാലു പേര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകകേരളസഭയില്‍ അനിതപുല്ലയില്‍ എത്തിയതില്‍ സഭ ടിവിയിലെ നാലു പേര്‍ക്കെതിരെ നടപടി. പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ അനിത പുല്ലയില്‍ സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. നാലുപേര്‍ക്കെതിരെ നടപടിയെടുക്കും. വീഴ്ച ബോധ്യപ്പെട്ടെന്നും സ്പീക്കര്‍ പറഞ്ഞു. ലോക കേരള സഭ നടന്ന രണ്ടു ദിവസവും അനിത നിയമസഭാസമുച്ചയത്തില്‍ ഉണ്ടായിരുന്നു.

സഭാ ടിവിക്കു സാങ്കേതികസേവനം നല്‍കുന്ന ജീവനക്കാരിക്കൊപ്പമാണ് അവര്‍ കയറിയത്. ഉത്തരവാദികളായ നാലുപേരെ സഭാ ടിവി ചുമതലകളില്‍ നിന്ന് നീക്കി. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിത സഭാ വളപ്പിലെത്തിയത്. പൊതുക്ഷണപത്രമാണ് ഓപ്പണ്‍ ഫോറത്തിന് നല്‍കിയതെന്നും സ്പീക്കര്‍ പറഞ്ഞു. അനിത പുല്ലയിലിന്റെ 2021 ലെ അഭിമുഖം സഭ ടി.വി യുടെ ഒ.ടി.ടിയില്‍ നിന്ന് മാറ്റുന്നത് എന്ന് പരിശോധിക്കും. സഭ ടി.വിയുടെ ഒ.ടി.ടി സാങ്കേതിക സഹായം പൂര്‍ണമായും നിയമസഭ ഐ.ടി. വിഭാഗത്തിന് കൈമാറും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...