മണ്ണുമാഫിയയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 3 കോടതിയില്‍ രഹസ്യമൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് മണ്ണുമാഫിയയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 3 കോടതിയില്‍ രഹസ്യമൊഴി നല്‍കി. മജിസ്‌ട്രേറ്റ് നിമിഷ അരുണിന്റെ മുന്നിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ക്രിമിനല്‍ ചട്ടം 164 പ്രകാരം മാറാടി കാക്കച്ചിറ വേങ്ങപ്ലാക്കല്‍ അക്ഷയ വി ലാലുവാണ് മൊഴി നല്‍കിയത്.

അനധികൃത മണ്ണെടുപ്പ് തന്റെ വീടിനടക്കം ഭീഷണിയായതോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഇതോടെ പെണ്‍കുട്ടിയെ മണ്ണുമാഫിയ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ സംഭവത്തിലെ പ്രതി എറണാകുളം ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അറിഞ്ഞതോടെയാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കാന്‍ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി എത്തിയത്. എറണാകുളം കോടതിയിലും നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടി തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...

മല്ലപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

0
മല്ലപ്പള്ളി : പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ യുവാവിനെ...