Sunday, May 26, 2024 6:58 am

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ പഠിക്കുന്നതിനിടെ അധ്യാപകനായ ജുബൈ‌ര്‍ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും പേടി കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനുശേഷം വിദ്യാര്‍ത്ഥിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു. കുട്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധിക്കുകയും സ്കൂള്‍ തുറന്നെത്തിയപ്പോള്‍ ഒറ്റക്കിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്ത അധ്യാപകനാണ് ചൈല്‍ഡ്‍ ലൈനെ വിവരം അറിയിച്ചത്. ചൈല്‍ഡ്‍ ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ജുബൈറിനെ റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാനഡയിൽ മലയാളി യുവതിയുടെ കൊലപാതകം ; ഭര്‍ത്താവ് മുങ്ങിയത് ഒന്നര കോടി രൂപയുമായി

0
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും....

തദ്ദേശ തിര‍ഞ്ഞെടുപ്പിന് പ്രൊഫഷണല്‍ സമീപനവുമായി യുഡിഎഫ്

0
തിരുവനന്തപുരം: തദ്ദേശ തിര‍ഞ്ഞെടുപ്പിന് പ്രൊഫഷണല്‍ സമീപനവുമായി യുഡിഎഫ്. കേരള പ്രവാസി അസോസിയേഷന്...

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി തമ്മിൽ ഏറ്റുമുട്ടൽ ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുകൾ

0
റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു....

കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ കേസ് : പിഴവ് അന്വേഷിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയ പിഴവ്...