Friday, May 3, 2024 6:28 am

അഗ്നിപഥ് ഇന്ത്യന്‍ സൈന്യത്തിന്റെ അച്ചടക്കം തകരുമെന്ന് ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ അച്ചടക്കം തകരുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. കൃത്യമായ പരിശീലനവും അച്ചടക്കവും കൊണ്ടാണിത് സാധ്യമായത്. എന്നാല്‍ അഗ്നിപഥ് നടപ്പിലാകുന്നതോടെ ദിശാബോധമില്ലാത്ത സൈന്യമായി ഇത് മാറുമെന്ന് സംശയിക്കുന്നതായും ആന്റോ ആന്റണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും ജനവിരുദ്ധമാണ്. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍, പൗരത്വ ഭേദഗതി നിയമം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി തകര്‍ക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യം തകരാറിലായിരിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.

പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, മുന്‍ എം.എല്‍.എ അഡ്വ.കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി എക്സ്.എം.എല്‍.എ, എ.ഷംസുദ്ദീന്‍, അഡ്വ.എ.സുരേഷ് കുമാര്‍, അനീഷ് വരിക്കണ്ണാമല, എം.കെ പുരുഷോത്തമന്‍, കെ.എന്‍ രാധാചന്ദ്രന്‍, റനീസ് മുഹമ്മദ്, കെ.ജാസിംകുട്ടി, സിന്ധു അനില്‍, എം.എസ് സിജു, റോജിപോള്‍ ഡാനിയേല്‍, സുനില്‍ പുല്ലാട്, വി.ആര്‍ സോജി, കെ.വി സുരേഷ് കുമാര്‍, സി.കെ ശശി, കെ.ജി അനിത, എം.ആര്‍ രമേശ്, ജേക്കബ് സാമുവല്‍, കെ.പി മുകുന്ദന്‍, വര്‍ഗ്ഗീസ് മാത്യു, പി.കെ ഇക്ബാല്‍, സജി കെ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി വിധി ഇന്ന്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ്...

നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു ; ഷിഗെല്ലയെന്ന് സംശയം

0
അടൂർ: ഛർദ്ദിയും വയറിളക്കത്തേയും തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസുകാരിയുടെ മരണം...

ഇ​ന്ത്യ എ​ന്ന ഏ​ക​ശി​ലാ​ത്മ​ക ആ​ശ​യം സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്നത് ; വിമർശനവുമായി ശ​ശി ത​രൂ​ർ

0
പ​നാ​ജി: ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​തു​പോ​ലെ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ‘ഇ​ന്ത്യ എ​ന്ന ഏ​ക​ശി​ലാ​ത്മ​ക...

സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

0
കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ....