പനാജി: ഭരണഘടനയിൽ എഴുതിയിരിക്കുന്നതുപോലെ ഇന്ത്യയെ സംരക്ഷിക്കുന്നതിനു പകരം ‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംപിയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ ശശി തരൂർ. കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർഥി ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനെ പിന്തുണച്ച് സൗത്ത് ഗോവയിലെ വെർണയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 വർഷം കൊണ്ട് ഞങ്ങൾ കെട്ടിപ്പടുത്ത എല്ലാ വിലയേറിയ മൂല്യങ്ങളും ഇപ്പോൾ ഭീഷണിയിലാണെന്നും തരൂർ ആശങ്കപ്പെട്ടു. ഞാൻ എന്റെ ബാല്യകാലം ചിലവഴിച്ചത് ബോംബെയിലാണ്, അവിടെ എന്റെ സഹപാഠികൾ എല്ലാ മതക്കാരുമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട് ഒരിക്കലും മതത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. നാമെല്ലാവരും ബഹുമതവും ബഹുഭാഷകളും ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരാണ്. അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.