Tuesday, May 14, 2024 7:58 pm

28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണ ; കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണയായി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച്‌ ധാരണയിലെത്തിയിരിക്കുന്നത്. പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്നതാണ്.

ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചിന്തന്‍ ശിബിര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ഭാരവാഹിയോഗം ഇന്ന് ചേരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്ത് ജനാധിപത്യം പാണാധിപത്യമായി മാറി ; വെള്ളാപ്പള്ളി നടേശൻ

0
കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ്...

സഹോദരനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള നടത്തിയ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും (NEDSTAR)...

0
കൊച്ചി : സ്വന്തം അനിയനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള...

അത്തിക്കയം റോഡ് നിർമ്മാണത്തിൽ വ്യാപക അഴിമതി

0
റാന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ ജണ്ടായിക്കൽ വലിയകുളം അത്തിക്കയം റോഡ്...

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 415 ലോട്ടറി...