Saturday, May 11, 2024 5:22 am

കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് നൂല്‍പ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭര്‍ത്താവ് ​ഗോപിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചത്.

കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നിര്‍മിച്ച കിടങ്ങില്‍ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് ​ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തിടുക്കത്തില്‍ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രം​ഗത്തെത്തി.

തുടര്‍ന്ന് ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ശാസ്ത്രീയ പരിശോധനയില്‍ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ചക്കിയെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ​ഗോപി പോലീസിനോട് സമ്മതിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടലുകളിലും ബേക്കറികളിലും ഇവ കിട്ടാനില്ല ;​ കാരണമിതാണ്

0
ആലപ്പുഴ: പക്ഷിപ്പനിയുടെ കെടുതി കർഷകരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹോട്ടൽ, ബേക്കറി, മുട്ട,...

ഛത്തീ​സ്ഗ​ഡി​ൽ 12 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

0
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന 12 മാ​വോ​യി​സ്റ്റുകളെ വ​ധി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ഗം​ഗ​ളൂ​ർ...

പ്രജ്വലിനെതിരെ പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചു ; വെളിപ്പെടുത്തലുമായി വനിതാ കമ്മിഷൻ

0
ഡൽഹി: ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതി...

വേനൽച്ചൂട് ശക്തം ; ആഴക്കടൽ മത്സ്യങ്ങൾ ഉൾവലിഞ്ഞു, മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ പ്രതിസന്ധിയിൽ

0
കൊച്ചി: ആഴക്കടൽ മത്സ്യങ്ങൾ ചൂടിൽ ഉൾവലിഞ്ഞതോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വറുതിയിൽ. കടലിലെ...