പ്രജ്വലിനെതിരെ പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചു ; വെളിപ്പെടുത്തലുമായി വനിതാ കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതി കൊടുക്കാൻ സ്ത്രീയെ നിർബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ദേശീയ വനിതാ കമ്മിഷൻ. കർണാടക പൊലീസെന്ന പേരിൽ തന്നെ സമീപിച്ച മൂന്ന് പേർക്കെതിരെ പരാതി നൽകാൻ ഒരു സ്ത്രീ കമ്മിഷനെ സമീപിച്ചതായാണ് വെളിപ്പെടുത്തൽ. പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളിൽനിന്ന് നിരവധി കാളുകൾ വന്നതായും അവർ പരാതിപ്പെട്ടു. പരാതി നൽകാൻ സ്ത്രീയെ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. പരാതി നൽകിയ സ്ത്രീക്ക് സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ പ്രജ്വലിനെതിരെ പരാതി നൽകിയ മൂന്ന് പേരിൽ ഈ സ്ത്രീ ഉൾപ്പെട്ടിട്ടില്ല. പ്രജ്വലിനെതിരെ 700ഓളം സ്ത്രീകൾ പരാതി നൽകിയെന്ന റിപ്പോർട്ടുകൾ കമ്മിഷൻ നിഷേധിച്ചു. നിലവിൽ മൂന്ന് കേസുകളാണ് ലൈംഗികാതിക്രമ കേസിൽ പ്രജ്വലിന് എതിരേയുള്ളത്. പ്രജ്വലിന്റെ വീട്ടിൽ ജോലിചെയ്തിരുന്ന സ്ത്രീയാണ് ആദ്യം രംഗത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡന പരാതി നൽകിയത്. ആദ്യ പരാതി ഹോളനരസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിലും രണ്ടാമത്തേത് ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...