Wednesday, May 29, 2024 5:22 pm

ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്രായേല്‍ ; മരണം 43

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ സി​റ്റി : ഫ​ല​സ്തീ​ന്‍ ന​ഗ​ര​മാ​യ ഗ​സ്സ​യി​ല്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലും അ​ഭ​യാ​ര്‍​ഥി ക്യാ​മ്പിലു​മ​ട​ക്കം തു​ട​രു​ന്ന ഇ​സ്രാ​യേ​ലി ന​ര​നാ​യാ​ട്ടി​ല്‍ മ​ര​ണം 43 ക​ട​ന്നു. ഇ​തി​ല്‍ ആ​റു കു​ട്ടി​ക​ളും നാ​ലു സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങി​യ ആ​​ക്ര​മ​ണ​ത്തി​ല്‍ ഇ​തു​വ​രെ 310ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഫ​ല​സ്തീ​ന്‍ സാ​യു​ധ ​ചെ​റു​ത്തു​നി​ല്‍​പ് സം​ഘ​ട​ന​യാ​യ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദി​ന്റെ മു​തി​ര്‍​ന്ന ക​മാ​ന്‍​ഡ​ര്‍ ഖാ​ലി​ദ് മ​ന്‍​സൂ​റി​നെ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി റ​ഫ​യി​ലെ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്രാ​യേ​ല്‍ കൊ​ല​പ്പെ​ടു​ത്തി.

അ​ഞ്ചു സാ​ധാ​ര​ണ​ക്കാ​രും ഇ​സ്ലാ​മി​ക് ജി​ഹാ​ദി​ന്റെ ര​ണ്ടു പ്ര​വ​ര്‍​ത്ത​ക​രും ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍​പെ​ടു​ന്നു. ഞാ​യ​റാ​ഴ്ച വ​ട​ക്ക​ന്‍ ഗ​സ്സ ചീ​ന്തി​ലെ ജ​ബ​ലി​യ​യി​ല്‍ വീ​ടി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ ​കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച തെ​ക്ക​ന്‍ ഗ​സ്സ​യി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ ഉ​ന്ന​ത ക​മാ​ന്‍​ഡ​​റും ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തി​രി​ച്ച​ടി​യാ​യി ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് ഇ​സ്രാ​യേ​ല്‍ മേ​ഖ​ല​യി​ലേ​ക്ക് റോ​ക്ക​റ്റു​ക​ള്‍ തൊ​ടു​ത്തു​വി​ട്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്തു​വെ​ന്ന് ഇ​സ്രാ​യേ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു.

പ​ടി​ഞ്ഞാ​റ​ന്‍ ജ​റൂ​സ​​ല​മി​ലേ​ക്ക് റോ​ക്ക​റ്റ് തൊ​ടു​ത്ത​താ​യി ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നി​ടെ, ഇ​ന്ധ​ന​മി​ല്ലാ​തെ ഗ​സ്സ​യി​​ലെ ഏ​ക വൈ​ദ്യു​തി നി​ല​യം അ​ട​ച്ച​തോ​ടെ 48 മ​ണി​ക്കൂ​ര്‍ മാ​ത്ര​മെ ഇ​നി ആ​ശു​പ​ത്രി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ ആ​ക്ര​മ​ണം നി​യ​മ​വി​രു​ദ്ധ​വും ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​വു​മാ​ണെ​ന്ന് അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​നി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​തി​നി​ധി ഫ്രാ​ന്‍​സെ​സ്ക അ​ല്‍​ബ​​നെ​സ് പ്ര​തി​ക​രി​ച്ചു. ഈ​ജി​പ്ഷ്യ​ന്‍ മ​ധ്യ​സ്ഥ​ര്‍ വ​ഴി ന​ട​ക്കു​ന്ന വെ​ടി​നി​ര്‍​ത്ത​ല്‍ ച​ര്‍​ച്ച​യി​ല്‍ ഞാ​യ​റാ​ഴ്ച ത​ന്നെ അ​നു​കൂ​ല ഫ​ലം ഉ​ണ്ടാ​വു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തം ; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മ‍ഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

റോഡുകളുടെ ഗുണനിലവാരം : ആഗോളതലത്തിൽ യു.എ.ഇ.ക്ക്‌ അഞ്ചാംസ്ഥാനം

0
അബുദാബി : റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ്...

കാറില്‍ ‘ആവേശം’ സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍ : യൂട്യൂബർ സഞ്ജു ടെക്കിക്ക് സാമൂഹ്യ സേവനം...

0
ആലപ്പുഴ : കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു...

തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു

0
തൃശൂര്‍ : പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അമ്മയെയും...