മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ.സതീഷ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ.സതീഷ് (59) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കാഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ദൂരദര്‍ശന്‍, കൈരളി ടി.വി, സി.ഡിറ്റ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന അശ്വമേധത്തിന്റെ ആദ്യ പ്രൊഡ്യൂസറായിരുന്നു. കേരളാ ഡയറി എന്ന പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ യുറീക്കയില്‍ കുട്ടികള്‍ക്ക് വേണ്ടിയും എഴുതിയിരുന്നു.

നിരവധി ബാലസാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. തൃശൂരില്‍ വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. നിരവധി ജനകീയ സമരങ്ങളിലും കൂട്ടായ്മകൡലും സജീവ സാന്നിധ്യമായിരുന്നു സതീഷ്. ഒരു വര്‍ഷം ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിന്ത വാരികയുടെ സ്ഥാപക പത്രാധിപ സമിതി അംഗം ആയിരുന്ന കെ.ഇ.കെ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ മായ കവിയൂര്‍. മക്കള്‍: തേജസ്വിനി (അസി പ്രൊഫസര്‍, ചാലക്കുടി നിര്‍മല കോളേജ്), മനസ്വിനി, അസി.പ്രൊഫസര്‍ വളാഞ്ചേരി ശ്രീനാരായണ കോളേജ്) മരുമകന്‍ അനന്ദു ശര്‍മ്മ. സംസ്‌കാരം രാവിലെ 10.00ന് കൂത്താട്ടുകുളത്തിനടുത്ത വെളിയന്നൂരില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...