റോഡുകളുടെ ഗുണനിലവാരം : ആഗോളതലത്തിൽ യു.എ.ഇ.ക്ക്‌ അഞ്ചാംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

അബുദാബി : റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ഒന്നാംസ്ഥാനവും നേടി യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ യാത്ര, വിനോദസഞ്ചാര വികസന സൂചിക 2024-ലാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തിലെ മികച്ച തുറമുഖ, പൊതുഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയിൽ യഥാക്രമം ഒൻപത്, പത്ത് സ്ഥാനങ്ങളാണ് ലഭിച്ചത്. ഇതേ വിഭാഗങ്ങളിൽ അറബ് മേഖലയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെയും വികസന പദ്ധതികളുടെയും ഫലമാണിതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ്‌ അൽ മസ്‌റൂഇ പറഞ്ഞു.

വിവിധ മേഖലകളോടുള്ള സമീപനവും പദ്ധതികളുടെ ആസൂത്രണവുമാണ് നേട്ടത്തിൽ പ്രതിഫലിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനമായി യു.എ.ഇ. യെ മാറ്റുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും അൽ മസ്‌റൂഇ പറഞ്ഞു. യു.എ.ഇ. നേതൃത്വത്തിന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി രാജ്യം കൂടുതൽ ശക്തമാവുകയാണെന്ന് ഫെഡറൽ കോംപിറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ മേധാവി ഹനാൻ മൻസൂർ അഹ്ലി പറഞ്ഞു. ഉന്നത നിലവാരത്തോടുകൂടിയാണ് യു.എ.ഇ.യിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡുകൾ, പൊതുഗതാത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ മാതൃകയാണ് രാജ്യം. ഇത് വിദേശ നിക്ഷേപവും ജി.ഡി.പി. യും വർധിപ്പിക്കാൻ സഹായിക്കുമെന്നും മൻസൂർ അഹ്ലി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...