Monday, April 29, 2024 9:26 am

ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമം ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 2051 ഗ്രാം കൊക്കെയ്‍നാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി കുടുങ്ങിയത്. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ബാഗിന്റെ ഉള്‍ഭാഗത്തെ ലൈനിങിന് അകത്തായി ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പ്രൊഫഷണലായി തയ്‍ച്ചുപിടിപ്പിച്ച നിലയിലാണ് ഇത് സജ്ജമാക്കിയിരുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ നാല് പ്ലാസ്റ്റിക് ബാഗുകളാണ് ഉള്ളിലുണ്ടായിരുന്നത്. ഇവയെല്ലാം സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ചുറ്റി സുരക്ഷിതമാക്കിയിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ കൊക്കെയ്‍നാണെന്ന് കണ്ടെത്തി. ആകെ 2,051 ഗ്രാം മയക്കുമരുന്നാണ് നാല് പാക്കറ്റുകളിലായി ഉണ്ടായിരുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുമ്പഴ മാസ്റ്റർ പ്ലാൻ ആശങ്കയേറെ, 258 പരാതികൾ

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്‍റെ ഉപനഗരമായ കുമ്പഴയിൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള...

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കെണിയില്‍ പെട്ടവര്‍ നിരവധി ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന്...

പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. ഇന്നും തുടര്‍ന്നേക്കും....

ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?, ശോഭയെ പണ്ടേ ഇഷ്ടമല്ല ; വീണ്ടും ആവര്‍ത്തിച്ച് ഇ.പി...

0
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട്...