ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമം ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 2051 ഗ്രാം കൊക്കെയ്‍നാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി കുടുങ്ങിയത്. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ബാഗിന്റെ ഉള്‍ഭാഗത്തെ ലൈനിങിന് അകത്തായി ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പ്രൊഫഷണലായി തയ്‍ച്ചുപിടിപ്പിച്ച നിലയിലാണ് ഇത് സജ്ജമാക്കിയിരുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ നാല് പ്ലാസ്റ്റിക് ബാഗുകളാണ് ഉള്ളിലുണ്ടായിരുന്നത്. ഇവയെല്ലാം സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ചുറ്റി സുരക്ഷിതമാക്കിയിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ കൊക്കെയ്‍നാണെന്ന് കണ്ടെത്തി. ആകെ 2,051 ഗ്രാം മയക്കുമരുന്നാണ് നാല് പാക്കറ്റുകളിലായി ഉണ്ടായിരുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...