ചെങ്ങന്നൂര്‍ : ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മേഖലയില്‍ പരിശോധന നടത്തിയത്. കൊല്ലകടവ് കമ്മീഷന് മാര്‍ക്കറ്റ്, കല്ലുമല മാര്‍ക്കറ്റ്, പ്രായിക്കര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, പുന്നമൂട് മാര്‍ക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
30 വാഹനങ്ങളില്‍ നിന്നുമായി 40 ഓളം മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചു. ഇവയിലൊന്നും അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാഓഫീസര്‍ ആര്.ശരണ്യ, മാവേലിക്കര സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ശ്രീലക്ഷ്മി, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എം.ദീപു എന്നിവര്‍ നേതൃത്വത്തിലായിരുന്നു പരിശോധന.