Friday, May 17, 2024 4:26 pm

അമേഠിയിൽ നിന്ന് ആശിഷ് കൗൾ മത്സരിച്ചേക്കാൻ സാധ്യത ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു. ഗാന്ധി കുടുംബത്തിന്രെ ബന്ധു ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളും പരിഗണനയിൽ. അമേഠിയിൽ നിന്ന് ആശിഷ് കൗൾ മത്സരിച്ചേക്കാനാണ് സാധ്യത. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി. ആത്മവിശ്വാസം കൂടുതൽ ഉള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ടിരുന്നു. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. അതിനിടെ അഭ്യൂഹങ്ങള്‍ക്കിടെ രണ്ടാം തീയ്യതി രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.

മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോ​ഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു, രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നുമായിരുന്നു ഖർഗെ പറഞ്ഞത്. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ
പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരംഭം 1998ൽ, ഇന്ന് 46 ലക്ഷം അംഗങ്ങൾ, അന്താരാഷ്ട്രതലത്തിലും പ്രശംസകൾ ; കുടുംബശ്രീക്ക് ആശംസകളുമായി...

0
തിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഇന്ന് 26 വയസ് തികയുകയാണെന്ന് മുഖ്യമന്ത്രി...

കുരുമുളകിന്‍റെ ഗുണങ്ങള്‍ അറിയാം

0
ഇന്ത്യൻ പാചകരീതിയിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളിൽ ഒന്നാണ് കുരുമുളക്. നൂറ്റാണ്ടുകളായി...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : രാഹുൽ ജര്‍മ്മൻ പൗരൻ, നാട്ടിലെത്തിക്കാൻ സമയമെടുക്കും, കേന്ദ്രത്തിൻ്റെ സഹായം...

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേരള...

മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച...

0
മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ...