Saturday, May 4, 2024 10:59 am

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന്​​ ​ സി.​പി.​എം സം​സ്ഥാ​ന​സ​മി​തി​യി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​നെ കീ​റി​മു​റി​ച്ച്‌​ സി.​പി.​എം സം​സ്ഥാ​ന​സ​മി​തി​യി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ മു​ത​ല്‍ ആ​രോ​ഗ്യം, ത​ദ്ദേ​ശം, ഗ​താ​ഗ​തം, പൊ​തു​മ​രാ​മ​ത്ത്, വ​നം വ​കു​പ്പു​ക​ള്‍​ക്കെ​തി​രെ​യാ​യി​രു​ന്നു ഏ​റെ വി​മ​ര്‍​ശ​നം. ചൊ​വ്വാ​ഴ്​​ച്ച സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റി​ലും സ​മാ​ന വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. സ​ര്‍​ക്കാ​റി​​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് രേ​ഖ​യി​ന്മേ​ലു​ള്ള ച​ര്‍​ച്ച​യി​ല്‍ അം​ഗ​ങ്ങ​ള്‍ വ​കു​പ്പു​ക​ളു​ടെ പോ​രാ​യ്​​മ​ക​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞു. മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​ഭി​പ്രാ​യം.

സം​സ്ഥാ​ന​സ​മി​തി യോ​ഗം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മേ​ല്‍ സ​ര്‍​ക്കാ​റി​ന്​ രാ​ഷ്​​ട്രീ​യ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന്​ അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളു​ടെ പി​ടി​യി​ലാ​ണ്​ വ​കു​പ്പ്. രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​താ​ണ്​ ഇ​തി​ന്​​ കാ​ര​ണം. ​പോ​ലീ​സി​​ല്‍ ചി​ല​രു​ടെ മോ​ശം പ്ര​വൃ​ത്തി​ക​ള്‍​ക്ക്​ ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കു​പോ​ലും ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സം​ഘ​​പ​രി​വാ​ര്‍ അ​നു​കൂ​ല പോ​ലീ​സു​കാ​രു​ടെ കൈ​യി​ലാ​ണ്​ റൈ​റ്റ​ര്‍ പ​ദ​വി പോ​ലു​ള്ള പ്ര​ധാ​ന ത​സ്​​തി​ക​ക​ള്‍. ഇ​ത്​ നി​യ​ന്ത്രി​ക്ക​ണം. ചി​ല വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​ണെ​ന്ന്​ സെ​ക്ര​​ട്ടേ​റി​യ​റ്റി​ല്‍ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ സ​മ്മ​തി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​നെ അ​പേ​ക്ഷി​ച്ച്‌​ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​ണെ​ന്ന്​ സം​സ്ഥാ​ന സ​മി​തി​യി​ലും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. മ​ന്ത്രി​മാ​ര്‍ ജ​ന​ങ്ങ​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ന്ന്​ പ്ര​ശ്​​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ ത​യാ​റാ​വു​ന്നി​ല്ല. കോ​വി​ഡ്​ നി​യ​ന്ത്ര​ണം മാ​റി ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യി​ട്ടും എ​ല്ലാം ഓ​ണ്‍​ലൈ​നി​ലൂ​ടെ ചെ​യ്യാ​മെ​ന്നാ​ണ്​ ചി​ല​രു​ടെ വി​ചാ​രം. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളു​മാ​യി മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സി​ല്‍ ചെ​ല്ലു​ന്ന​വ​രോ​ട്​ മോ​ശം പെ​രു​മാ​റ്റ​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​ത്​ സ​ര്‍​ക്കാ​റി​നെ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ അ​ക​റ്റും. ചി​ല മ​ന്ത്രി​മാ​​ര്‍ ഫോ​ണ്‍ എ​ടു​ക്കി​ല്ല. എ​ത്ര ത​വ​ണ വി​ളി​ച്ചാ​ലും അ​വ​ര്‍​ക്ക്​ ഫോ​ണെ​ടു​ത്ത്​ മ​റു​പ​ടി പ​റ​യാ​ന്‍ മ​ടി​യാ​ണെ​ന്നും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം ; ജീവനക്കാർ മോചിതരായിട്ടില്ലെന്ന് റിപ്പോർട്ടുകൾ

0
ഇസ്രായേല്‍: ഇസ്രായേൽ ബന്ധത്തിന്റെ പേരില്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരനെ ഇറാന്‍ സ്വതന്ത്രരാക്കിയിട്ടും...

‘അതൊരു തമാശ’ രാഹുലിനെക്കുറിച്ചുള്ള പോസ്റ്റില്‍ വിശദീകരണവുമായി ഗാരി കാസ്പറോവ്

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി...

ചൂട്​, മിന്നൽ, കള്ളക്കടൽ ; കൊ​ല്ലം ജില്ലയിൽ ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ

0
കൊ​ല്ലം: കൊ​ടും ചൂ​ടും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ഇ​ടി​മി​ന്ന​ലും അ​തി​ജാ​ഗ്ര​ത​യു​ടെ മ​ണി​ക്കൂ​റു​ക​ളി​ൽ കു​രു​ങ്ങി...

കുന്നന്താനം ഈസ്റ്റ് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം തുടങ്ങി

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 4538 ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം ഈസ്റ്റ് ശാഖയുടെ...