രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച്‌ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. സംരക്ഷണം ഉറപ്പ് വരുത്താതെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. പ്രേരണക്കുറ്റമാണ് തൗഫീക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹോദരനൊപ്പം ബാങ്കില്‍ പോയ സഫ്നയെ കാണാതായത്. ഭര്‍ത്താവ് ജോലിക്ക് പോയ ശേഷം സ്വന്തം വീട്ടിലെത്തിയ യുവതി കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ചു. തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ സഹോദരനൊപ്പം പോയി. നൂറണിയിലെയും പിന്നീട് ചക്കാന്തറയിലെയും ബാങ്കില്‍ പോയ ശേഷം സഹോദരന്റെ കണ്ണുവെട്ടിച്ച്‌ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്കു പോയി. ഇവിടെനിന്ന് കോയമ്പത്തൂരിലേക്കും പോവുകയായിരുന്നു. ഉക്കടത്തെത്തിയ ശേഷം തൗഫീഖിനെ വിളിക്കുകയും ഇയാളെത്തി സഫ്നയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...