Sunday, June 16, 2024 9:21 pm

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​മ്പ​തു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

For full experience, Download our mobile application:
Get it on Google Play

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ചു​വ​ന്ന​മ​ണ്ണ് പ​ത്താം​ക​ല്ലി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​മ്പതു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​ണ്ണാ​റ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നീ​ഷി​ന്‍റെ​യും കു​ഞ്ഞു​ദേ​വി​യു​ടെ​യും മ​ക​ന്‍ അ​ന​ഞ്ജ​യ് കൃ​ഷ്ണ ആ​ണ് മ​രി​ച്ച​ത്. അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷി​നു (32) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15നാ​യി​രു​ന്നു അ​പ​ക​ടം. പ​ത്താം​ക​ല്ലി​ല്‍ ബി​വ​റേ​ജ​സ് ഷോ​പ്പി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​റ​കി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഇ​ന്ന​ലെ വൈകീട്ടോ​ടെ​യാ​ണ് അ​ന​ഞ്ജ​യ് മ​രി​ച്ച​ത്. ക​ണ്ണാ​റ അ​പ്പ​ര്‍ പ്രൈ​മ​റി സ്കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി: അ​ന​ഞ്ജി​ക കൃ​ഷ്ണ. പ​ത്താം​ക​ല്ലി​ല്‍ ബീ​വ​റേ​ജ​സ് ഷോ​പ്പി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു വ​ന്നി​ട്ടു​ള്ള​താ​ണ്. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ത​ന്നെ​യാ​ണ് വാ​ഹ​നം നി​ര്‍​ത്തി​യി​ടു​ന്ന​ത്. മു​ന്‍​പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂര്‍ പോലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം ; പ്രതിഷേധ പ്രകടനവുമായി സിപിഎം

0
മലപ്പുറം: മലപ്പുറം താനൂരിൽ പോലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂർ നഗരത്തിലാണ്...

തദ്ദേശ വാർഡ് വിഭജനം ; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിഞ്ജാപനമിറക്കി....

കൊല്ലത്ത് കാറിന് തീ പിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

0
കൊല്ലം : ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി...

കോഴിക്കോട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം ; ഒരാള്‍ പിടിയില്‍

0
കോഴിക്കോട് : ബംഗളൂരുവില്‍ നിന്നും വില്പനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന...