കെനിയൻ സംഘർഷം ; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോൺസുലേറ്റ്. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സാഹചര്യങ്ങളിൽ അയവ് വരുന്നത് വരെ അക്രമവും പ്രതിഷേധങ്ങളും ബാധിച്ച ഇടങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിന് കെനിയൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പ്രസിഡന്റ് വില്യം റൂട്ടോ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അതേസമയം അക്രമത്തിനും അരാജകത്വത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വില്യം റൂട്ടോ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ...

ഇന്നും ശക്തമായ മഴ , പത്തനംതിട്ടയിൽ അതീവ ജാ​ഗ്രത , മൂഴിയാർ‌ ഡാം തുറക്കും

0
പത്തനംതിട്ട : മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി,...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു ; റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...