Saturday, May 4, 2024 7:03 am

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; ഓസ്ട്രേലിയയിലേക്ക് പണം കടത്തിയെന്ന് പ്രതി തോമസ്‌ ദാനിയേല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് പ്രതികള്‍ ഓസ്ട്രേലിയയിലേക്ക് പണം കടത്തി. ഓസ്ട്രേലിയയിലുള്ള സഹോദരീ ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടത്തിന്റെ അക്കൌണ്ടിലേക്കാണ് ഈ പണം നല്‍കിയിരിക്കുന്നതെന്നും പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലെ പ്രധാന പ്രതി തോമസ്‌ ദാനിയേല്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  ആറു കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്നും കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ച് വര്‍ഗീസ്‌ പൈനാടത്തിന്റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യുകയായിരുന്നു. ബാക്കി തുക ഡോളര്‍ ആക്കി മാറ്റി കൊച്ചി – ദുബായ് വഴി വര്‍ഗീസ്‌ പൈനാടത്തിന് നല്‍കി. ദുബായിലുള്ള ബോബന്‍ വഴിയാണ് ഈ തുക കൈമാറിയത്. വര്‍ഗീസ്‌ പൈനാടത്തിന്റെ അക്കൌണ്ടിലേക്കാണ് ബോബന്‍ ഈ തുക കൈമാറിയതെന്നും തോമസ്‌ ദാനിയേല്‍ മൊഴി നല്‍കി.

ഓസ്ട്രേലിയയിലേക്ക് പണം കടത്തിയത് ആദ്യമൊക്കെ നിഷേധിക്കുകയും തന്റെ സഹോദരീ ഭര്‍ത്താവായ വര്‍ഗീസ്‌ പൈനാടന് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു തോമസ്‌ ദാനിയേല്‍ ഇ.ഡിയോട് പറഞ്ഞത്. എന്നാല്‍ ഇ.ഡി തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ തോമസ്‌ ദാനിയേലിന് ഒന്നും ഒളിച്ചുവെക്കാന്‍ കഴിഞ്ഞില്ല. മലേഷ്യയില്‍ നിന്നും കമ്പ്യൂട്ടറുകളും ചൈനയില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും തോമസ്‌ ദാനിയേല്‍  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുപ്പതിനായിരത്തോളം നിക്ഷേപകരുടെ 1200 കോടി രൂപയുടെ പരാതിയാണ്  നിലവിലുള്ളത്. കോടികള്‍ നിക്ഷേപിച്ച പലരും പരാതിയുമായി വന്നിട്ടില്ല. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ഇ.ഡിയുടെ അന്വേഷണം നടക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരിഷ്കരിച്ച പൾസർ 125 വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

0
ബജാജ് ഓട്ടോ പുതിയ ഫീച്ചറുകളോടെ പുതിയ പരിഷ്കരിച്ച പൾസർ 125 ഉടൻ...

ആർ.സി.സിയിലെ റേഡിയേഷൻ ചികിത്സ മുടക്കിയ സൈബർ ആക്രമണം വിദേശത്ത് നിന്നെന്ന്...

0
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിറിലെ (ആർ.സി.സി) റേഡിയേഷൻ ചികിത്സ മുടക്കിയ...

കെ എ എസ് വിജ്ഞാപനം നവംബറിലേക്ക് ; എല്ലാ  വകുപ്പിലേക്കും  ഡെപ്യൂട്ടേഷൻ

0
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്)​ രണ്ടാം ബാച്ചിന്റെ വിജ്ഞാപനം...

മാസപ്പടിക്കേസ് : കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുഴൽനാടൻ ; ഹർജിയിൽ വിധി ആറിന്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന്...