ആറന്മുള മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതി : മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ വീണാ ജോർജ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളുടെ കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെ നിർമ്മാണം, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

അനുമതി ലഭിച്ച പ്രവൃത്തികൾ
1. കരീലമുക്ക് -ഓതറ റോഡ് കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം

2. ആത്മാവ് -കുരിശുകവല കലുങ്ക് പുനർനിർമ്മാണം – 12 ലക്ഷം

3. ചിറക്കാല -ഇലന്തൂർ റോഡ് കലുങ്ക് പുനർനിർമ്മാണം – 10 ലക്ഷം

4. ഊന്നുകൽ -മുറിപ്പാറ റോഡ് കലുങ്കിന്റെയും , സംരക്ഷണഭിത്തിയുടെയും നിർമ്മാണം. – 20 ലക്ഷം

5. വട്ടക്കാവ് -നെല്ലിക്കാല റോഡ് കലുങ്ക് നിർമ്മാണം – 22 ലക്ഷം

6. മഠത്തുംപടി – കണമുക്ക് റോഡ് കലുങ്ക് നിർമ്മാണം – 20 ലക്ഷം

7. തിരുവല്ല – കുമ്പഴ റോഡ് കലുങ്ക് നിർമ്മാണം – 12 ലക്ഷം

8. ഊന്നുകൽ – കാരാച്ചേരി – വെട്ടത്തേത്തു പടി – എൻ.എസ്.എസ് കരയോഗം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം – 25 ലക്ഷം

9. റിംഗ് റോഡ് ഡ്രെയിനേജ് നിർമ്മാണം – 20 ലക്ഷം

10. തിരുവല്ല – കുമ്പഴ റോഡ് ഡ്രെയിനേജ് നിർമ്മാണം – 25 ലക്ഷം

11. പന്തളം – ആറന്മുള റോഡ് പുതിയ ഡ്രെയിനേജ് നിർമ്മാണം – 10 ലക്ഷം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...