ഘടകകക്ഷികൾ പിണറായിക്ക് മുന്നിൽ മുട്ടിലിഴയുന്നു ; വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽ.ഡി.എഫിലെ ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി സി.പി.ഐയുൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ തെളിവ് സഹിതം പുറത്തു വന്നിട്ടും എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഒരു ഘടകകക്ഷികൾക്കുമില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല.

ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയിൽ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ല. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽ.ഡി.എഫ്. മോദി പ്രശംസിച്ച എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാൻ എൽ.ഡി.എഫ് ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...