വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്ന് സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെ നഷ്ടമുണ്ടായവരില്‍ നാല്‍പ്പതോളം വ്യാപാരികളാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. കൂടാതെ നിരവധി വീടുകളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശം നേരിട്ടിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായവും അടിയന്തിരമായി നല്‍കണമെന്ന് റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാരോട് ആവശ്യപ്പെട്ടതായി മണ്ഡലം സെക്രട്ടറി കെ സതീശ്, ജില്ലാ കൗണ്‍സിലംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, അനീഷ് ചുങ്കപ്പാറ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...