Thursday, May 23, 2024 9:44 pm

പൂ കൃഷിയുടെ വസന്തം തീര്‍ത്ത് തനൂജ ടീച്ചര്‍

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം :  പൂ കൃഷിയുടെ വസന്തം തീർത്തു വള്ളികുന്നത്തെ നവാഗത കർഷക തനൂജ ടീച്ചര്‍. പൂ കൃഷിയുടെ ഉല്‍ഘാടനം വാർഡ് മെമ്പർ അർച്ചന പ്രകാശ് നിർവഹിച്ചു. കൃഷിയുടെ ഉന്നത പാരമ്പര്യം തലമുറയായി സൂക്ഷിക്കുന്ന കുടുംബത്തിലെ അംഗമായ  ടീച്ചർ പൂ കൃഷിയിലൂടെ പുതിയ കാര്‍ഷിക സംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിലെ ഓണം പ്രമാണിച്ച്   കര്‍ണാടക ,തമിഴ്നാട് സംസ്ഥാനങ്ങള്‍ പൂ കൃഷിയിലേക്ക് തിരിയുമ്പോള്‍ കേരളത്തില്‍ പൂ കൃഷിക്ക് വലിയ പ്രോത്സാഹനം കൊടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാകുകയാണ് വള്ളികുന്നം അമൃത ഹയര്‍ സെക്കന്ററി സ്കൂളിലെ  തനൂജ ടീച്ചര്‍.  ഇവരുടെ പറമ്പിലെ  മുപ്പത് സെന്‍റ്  സ്ഥലത്താണ് പൂക്കളുടെ വിസ്മയം തീര്‍ത്തിരിക്കുന്നത്. സ്വന്തം അധ്വാനത്തില്‍ നട്ടുവളര്‍ത്തിയ പൂവുകള്‍ എല്ലാം മൊട്ടിട്ടുപൂത്തുലഞ്ഞു തുടങ്ങി.

വള്ളികുന്നം കൃഷി ഓഫീസർ നിഖിൽ ആർ പിള്ള, കൃഷി അസ്സിസ്റ്റ്‌ മാരായ ഷബീർ മുഹമ്മദ്‌, ഏ രാജിമോൾ,ട്രെയിനി ആയ ആഷിക്ക്, തേജശ്രീ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. കിസ്സാൻ സഭ നേതാവ് സുരേഷ് ബാബു, കർഷക മോർച്ച മണ്ഡലം പ്രസിഡന്‍റ് മോഹൻലാൽ, വിമുക്ത ഭടനും കർഷകനുമായ ഷാജികുഴുവിള,മുൻ വാർഡ് മെമ്പർ പ്രകാശ്, മോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആദ്യത്തെ വിളവെടുപ്പ് വാങ്ങിയ അനിത രമേശ്‌ പുഷ്പങ്ങൾ ചെങ്ങന്നൂർ ശിവ പാര്‍വതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച...

0
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചും പുത്തൻ ചുവടുവെപ്പുകളെക്കുറിച്ചും പഠിക്കാനെത്തിയ...

ബിഷപ്പിന്റെ ചുമതലയുള്ള വൈദികനെ ഇറക്കിവിട്ടു ; പാളയം സിഎസ്ഐ പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ

0
തിരുവനന്തപുരം: പാളയം എൽഎംഎസ് സിഎസ്ഐ പള്ളിയിൽ വിശ്വാസികൾ ചേരിതിരിഞ്ഞു പ്രതിഷേധിക്കുന്നു. സിഎസ്ഐ...

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുകയായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

0
കോഴിക്കോട്: വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു....

യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ ; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ് : ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...