Saturday, May 4, 2024 7:51 pm

ഇത് റാന്നിയാ .. ഇവിടെ ഇങ്ങനെയാ ; വണ്‍വേ ലംഘിച്ച് പായുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയില്‍ വണ്‍വെ ലംഘിച്ചെത്തിയ ഒരു വാഹനം തിരുവോണനാളില്‍ ഒരാളുടെ ജീവനെടുത്തിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പോലീസും ഹോംഗാര്‍ഡും നിരത്തുകളില്‍ ഇല്ലാതായതോടെ ടൗണിലെ വാഹനഗതാഗതം തോന്നും പടിയായി. വണ്‍വേ ലംഘിച്ച് പായുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് രാവിലെ കാവുങ്കല്‍പ്പടിയില്‍ നിന്നും വണ്‍വെ തെറ്റിച്ചെത്തിയ കാര്‍ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപം ഹോംഗാര്‍ഡ് തടഞ്ഞു തിരിച്ചയച്ചിരുന്നു. ആ സമയം തന്നെ നിരവധി വാഹനങ്ങള്‍ വണ്‍വെ പാലിക്കാതെ ഇതുവഴി കടന്നു പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

മാമ്മുക്കില്‍ നിന്നും ഇട്ടിയപ്പാറയിലേയ്ക്കെത്തുന്ന എല്ലാ വാഹനങ്ങളും കാവുങ്കല്‍ പടിയില്‍ നിന്നും തിരിഞ്ഞ് പഴയ ബൈപ്പാസ് വഴി മിനിര്‍വ്വാ ജംഗ്ഷനിലെത്തി ഇട്ടിയപ്പാറക്ക് എത്തുന്ന രീതിയില്‍ ആണ് വണ്‍വെ ക്രമീകരിച്ചത്. ചെറിയ രീതിയിലെ എതിര്‍പ്പ് ആദ്യമെല്ലാം ഉണ്ടായിരുന്നെങ്കിലും എല്ലാവരും വണ്‍വെ കൃത്യമായി പാലിക്കുന്നുണ്ടായിരുന്നു. ഇതോടെ തിരക്കേറിയ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ടൗണ്‍ ഭാഗം ഗതാഗത കുരുക്കില്ലാതെ കടന്നുപോകാനും യാത്രക്കാര്‍ക്കാകുമായിരുന്നു. എന്നാല്‍ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിച്ചതോടെ ടൗണില്‍ ഗതാഗതം ഡ്രൈവര്‍മാരുടെ മനോഗതം അനുസരിച്ചായി.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം വണ്‍വെ ബോര്‍ഡ് കാവുങ്കല്‍പടിയില്‍ സ്ഥാപിക്കുകയും വണ്‍വെ സമ്പ്രദായം വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഇതു പാലിക്കാന്‍ പലരും തയ്യാറാകുന്നില്ലായെന്നതാണ് പ്രശ്നം. പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനം കാവുങ്കല്‍പടിയില്‍ സ്ഥിരം ഇല്ലാത്തതും വാഹനഗതാഗതം തോന്നും പടിയാകാന്‍ കാരണമാണ്. കൃത്യമായി വണ്‍വെ പാലിച്ചെത്തുന്നവര്‍ക്കാണ് ഇത് പ്രശ്നം സൃഷ്ടിക്കുന്നത്. ഇട്ടിയപ്പാറ ടൗണിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ ഇവിടെ ഒരു വണ്‍വെ ഉണ്ടോയെന്നുപോലും സംശയമാകും.

എന്നാല്‍ വണ്‍വെ ഒരു പ്രഹസനമായിട്ട് മാറിയിരിക്കുകയാണിപ്പോള്‍. വണ്‍വെ പാലിക്കാത്തവരില്‍ കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യ കാറുകളുമാണെങ്കിലും കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകളും ഇതില്‍ വ്യത്യസ്ഥമല്ല. ഇനിയുമൊരു അപകടം ഉണ്ടാകുമ്പോളല്ല അധികൃതര്‍ പ്രതികരിക്കേണ്ടത് ഇപ്പോഴാണ്. ഹെല്‍മറ്റ് വേട്ട മാത്രമാക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പും വിചാരിച്ചാല്‍ ഇട്ടിയപ്പാറയിലെ അനധികൃത പാര്‍ക്കിംങ്ങും വണ്‍വെയും കൃത്യമായി പാലിക്കാനാകും. അതിന് ആരുടെയൊക്കെ ജീവന്‍ ബലി നല്‍കണമെന്നാണ് സാധാരണക്കാരുടെ ചോദ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക്...

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി ; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ...

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും ; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തല്‍....