തെരുവുനായ ആക്രമണം ; ഇന്നത്തെ യോഗത്തില്‍ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വകുപ്പുകൾ സംയുക്തമായി നേരത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. പേ വിഷബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കർമ്മപദ്ധതിയിൽ സർക്കാരിന്റെ  അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം. ആരോഗ്യ- മൃഗസംരക്ഷണ- തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച സംയുക്ത കർമ്മപദ്ധതിയും തദ്ദേശ വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കലുമാണ് പ്രധാന അജണ്ട.

തെരുവുനായകൾക്ക് പ്രത്യേക ഷെൽട്ടർ, സമ്പൂർണ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയിൽ വരുന്ന തീരുമാനങ്ങൾ നിർണായകമാണ്. വകുപ്പുകൾ സംയുക്തമായി നേരത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തിൽ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. കഴിഞ്ഞ മാസം 23ന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയുടെ അവലോകനയോഗമാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതിനു ശേഷം 25നാണ് മൂന്ന് വകുപ്പുകള്‍ ചേര്‍ന്നുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്.

ഏതായാലും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇന്നത്തെ യോഗതീരുമാനവും ഏറെ നിര്‍ണായകമാണ്. തെരുവ്നായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിക്ക് ഏറെ വെല്ലുവിളിയുണ്ട്. അംഗീകാരമുള്ള ഏജന്‍സികളുടേയും ആളുകളുടേയും കുറവാണ് പ്രധാന പ്രശ്നം. കുടുംബശ്രീയെ പദ്ധതി ഏല്‍പ്പിക്കാന്‍ അനുമതി ഇല്ലാത്തത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാണ്.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഭീഷണി ഉയര്‍ത്തുന്ന തെരുവ്നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിനുള്ള പ്രായോഗിക തടസ്സങ്ങളും വെല്ലുവിളിയാണ്. വാക്സിനേഷന്‍ നല്‍കുന്നതിനും അംഗീകാരമുള്ള ഏജന്‍സികളുടെ കുറവ് കാലതാമസം സൃഷ്ടിച്ചേക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിന്റെ തീരുമാനം ഏറെ നിര്‍ണായകമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...