അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ കാറില്‍നിന്ന് ഇറങ്ങിയോടി ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ കാറില്‍നിന്ന് ഇറങ്ങിയോടിയത് മൂന്ന് കിലോമീറ്റര്‍. സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോല്‍പിച്ചത്. പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്ന സ്ത്രീക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്.

രാവിലെ 10ന് കാര്‍ സര്‍ജാപുര-മാറത്തഹള്ളി റോഡില്‍ എത്തിയപ്പോള്‍ ഗതാഗതക്കുരുക്കിലകപ്പെട്ടു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാല്‍ ഇഴഞ്ഞിഴഞ്ഞ് ഇത്രയും ദൂരം പിന്നിടാന്‍ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലായതോടെ വാഹനം ഡ്രൈവറോട് എത്തിക്കാന്‍ പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ പ്രയാസമൊന്നും തോന്നിയില്ല.

ആംബുലന്‍സുകള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ അത്യാഹിതങ്ങള്‍ ഉണ്ടാകും”, ഡോക്ടര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. ശസ്ത്രക്രിയക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റോഡിലെ കുഴികള്‍ക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വെള്ളക്കെട്ടും ചെളിയും കാരണം ബംഗളൂരുവില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...