സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി -ചരിത്രത്തിലേക്കുള്ള ചുവടുവെയ്പ്പെന്ന് വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സമരങ്ങളിൽ ഷംസീർ വഹിച്ച പങ്ക് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വതയും പരിജ്ഞാനവും ഉളള വ്യക്തിയാണ് ഷംസീര്‍. അദ്ദേഹത്തിന്റെ ചെറുപ്പം സഭയുടെ സമസ്ത മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് കൈവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തിലേക്കാണ് ഷംസീറിന്റെ ചുവടുവയ്പ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അദ്ദേഹം സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. മുൻ സ്പീക്കർ എം.ബി.രാജേഷിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...