ബോള്‍ പൈത്തണ്‍ എന്ന് അറിയപ്പെടുന്ന അഞ്ച് പെരുമ്പാമ്പുകളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ പടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അഞ്ച് പെരുമ്പാമ്പുകളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണാവുന്ന തരം പെരുമ്പാമ്പുകളുമായി ഡിണ്ടി​ഗല്‍ സ്വദേശിയായ വിവേക് എന്നയാളെയാണ്  പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്ന് കടത്തിയ ഇവയ്ക്ക് 50 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ബോള്‍ പൈത്തണ്‍ എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണ് ഇവ. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാല്‍ അത് പന്ത് പോലെ ചുരുണ്ട് പോകും എന്നതിനാലാണ് ഈ പെരുമ്പാമ്പ്കള്‍ക്ക് ആ പേര് കിട്ടിയത്.

സെപ്റ്റംബര്‍ രണ്ടിന് ചെന്നൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ട്ടണ്‍ ബോക്സുകളില്‍ പായ്ക്ക് ചെയ്ത പെരുമ്പാമ്പുകളുമായി വിവേകിനെ പിടികൂടിയത്. കള്ളക്കടത്തുകാരാണ് തന്നെ പറ്റിച്ച്‌ പാമ്പുകളെ കടത്താന്‍ ശ്രമിച്ചതെന്നും പാമ്പുകളെ ചെന്നൈയില്‍ എത്തുമ്പോള്‍ ഒരാള്‍ക്ക് നല്‍കിയാല്‍ പണം നല്‍കാമെന്ന് അവര്‍ പറഞ്ഞതായും വിവേക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...