Friday, May 3, 2024 8:02 pm

മറവന്‍ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമര്‍ശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മറവന്‍ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമര്‍ശം. രാജ്യാന്തരതലത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവന്‍തുരുത്തിന് പ്രത്യേക പരാമര്‍ശം. വിനോദസഞ്ചാരപ്രവര്‍ത്തനങ്ങളിലൂടെ ജലാശയങ്ങളെ സംരക്ഷിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് മറവന്‍ തുരുത്ത് വാട്ടര്‍സ്ട്രീറ്റ് എന്നു ജൂറി വ്യക്തമാക്കി. വാട്ടര്‍ സ്ട്രീറ്റ് എന്ന നവീന ആശയത്തിനും മാതൃകക്കും ഉത്തരവാദിത്ത ടൂറിസം മിഷന് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.

ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്. മറവന്‍തുരുത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്ന, പിന്നീടു മാലിന്യവാഹിനികളായി മാറിപ്പോയ 18 കനാലുകളാണ് വാട്ടര്‍ സ്ട്രീറ്റാക്കി മാറ്റിയത്. ജനകീയ പങ്കാളിത്തത്തോടെ കനാലുകളിലെ മാലിന്യം നീക്കി ആഴം കൂട്ടി. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ഇവ ജലഗതാഗത യോഗ്യമാക്കി. തീര സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം വിരിച്ചു. കണ്ടലുകള്‍വെച്ച്  പിടിപ്പിച്ചു. വീണ്ടും മാലിന്യം ഇടില്ലെന്നു ഉറപ്പാക്കാന്‍ 40 വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ആര്‍.ടി സ്ട്രീറ്റ് ക്ലസ്റ്ററുകള്‍ നിലവില്‍ വന്നു. വീടുകളില്‍നിന്ന് അജൈവമാലിന്യങ്ങള്‍ സംഭരിക്കാന്‍ ഹരിതകര്‍മസേനയെ ചുമതലപ്പെടുത്തി. പൂച്ചെടികള്‍ വെച്ച്‌ പിടിപ്പിക്കുന്ന പ്രവര്‍ത്തനം തീരവാസികള്‍ ഏറ്റെടുത്തു.

കനാലുകള്‍ ഏറ്റെടുത്ത് ആഴം കൂട്ടി സംരക്ഷിച്ചതും തുടര്‍ സംരക്ഷണം ക്ലസ്റ്ററുകളെ ഏല്‍പ്പിച്ചതും ഈ കനാലുകളില്‍ കയാക്കിങ്ങും ശിക്കാര ബോട്ട് യാത്രയും ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചതും ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് ആരംഭിച്ചതും സംബന്ധിച്ചു ജൂറി പ്രത്യേകപരാമര്‍ശം നടത്തി. ജൂറി പരാമര്‍ശത്തോടെ മറവന്‍തുരത്ത് ലോക ടൂറിസം മാപ്പില്‍ ഇടം നേടിയെന്ന് സ്ട്രീറ്റ് പദ്ധതി തയാറാക്കിയ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ പറഞ്ഞു. ജനകീയ മുന്നേറ്റത്തിലൂടെ ടൂറിസം ഭൂപടത്തിലേക്ക് മറവന്‍തുരുത്തിനെ എത്തിക്കാനായെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേരളത്തിന് ലഭിച്ച 4 ഗോള്‍ഡ് അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷാ ടാക്കൂറില്‍ നിന്ന് ഏറ്റുവാങ്ങി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരംഗം : റേഷന്‍ കട സമയത്തില്‍ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പൊലീസ്...

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...