മണ്ണീറ വെള്ളച്ചാട്ടത്തിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണക്കാലം എത്തിയതോടെ കൂടുതൽ മനോഹരമായ മണ്ണീറ വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകരുവാൻ സഞ്ചരികളുടെ തിരക്ക് വർധിക്കുന്നു. നിരവധി വിനോദ സഞ്ചരികൾ ആണ് മണ്ണീറ വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നവരിൽ അധികവും. കൊക്കാതോട് അപ്പൂപ്പൻ തോട് ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന തോട്ടിലെ ജലമാണ് മണ്ണീറ വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വലിയ ഉയരത്തിൽ നിന്ന് അല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടത്തിൽ അപകട ഭീതി ഇല്ലാതെ ആർക്കും സന്ദർശിക്കാവുന്നതാണ്. കൊച്ചു കുട്ടികൾ അടക്കം മണിക്കൂറുകൾ ചിലവഴിച്ചാണ് ഇവിടെ നിന്നും മടങ്ങുന്നത്.

ഫോട്ടോ ഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിലോന്നാണ് ഇവിടേം.അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് പോകുന്ന മണ്ണീറ റോഡിലൂടെ വേണം ഇവിടെ എത്തിചേരാൻ.മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ഭംഗി ആകുന്നത്തോടെ സഞ്ചരികളുടെ ഒഴുക്കാണ് ഇവിടെ. എന്നാൽ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വർധിക്കേണ്ടത് ആവശ്യമാണ്. വെള്ളചട്ടം വനം വകുപ്പോ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ അധികൃതരോ ഏറ്റെടുത്തെങ്കിൽ മാത്രമേ ഇവിടെ വികസനം സാധ്യമാകു. പാർക്കിങ് കേന്ദ്രം നിർമ്മിക്കാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമാണ്. മുൻപ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അധികൃതർ ഉദ്ദേശിച്ചിരുന്നു എങ്കിലും ഒന്നും നടപ്പായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...