Friday, May 3, 2024 1:44 pm

തെരുവുനായ ശല്യം ; യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണം : രാജേഷ് വാളിപ്ലാക്കൽ

For full experience, Download our mobile application:
Get it on Google Play

ഭരണങ്ങാനം: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ ഉന്മൂലനം ചെയ്യുന്നതിന് യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ്സിൽ കയറി സ്കൂളിൽ പോകുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും അധികം അനുഭവിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഒന്നടങ്കം രാത്രി ഒരു മണിക്കൂർ ചെലവഴിച്ചാൽ സംസ്ഥാനത്തു നിന്നും തെരുവ് നായ്ക്കളുടെ ശല്യം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും രാജ്യത്തിൻറെ വികസന കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ തെരുവുനായ പുനരധിവാസത്തിനായി ചെലവഴിക്കുന്നത് ന്യായീകരിക്കാൻ ആവില്ലെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ആനന്ദ് ചെറുവള്ളി, തോമസുകുട്ടി വരിക്കയില്‍, ജോജി നരികുന്നേല്‍, എബിന്‍ കവിയില്‍, ബ്രില്ല്യന്റ് കുന്നുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ ഒറാങ്ങുട്ടമുത്തപ്പാ….; ഔഷധസസ്യമുപയോഗിച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടന്‍, ഞെട്ടൽ വിട്ടുമാറാതെ ശാസ്ത്രലോകം

0
ഇൻഡൊനീ‌ഷ്യ: പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സ നടത്തിയ ഞെട്ടലില്‍...

കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തണം ; അദാനിക്ക് സെബിയുടെ നോട്ടീസ്

0
മുംബൈ : അദാനിക്ക് വൻ തിരിച്ചടിയായി ഗ്രൂപ്പിന്റെ ആറ് കമ്പനികൾക്ക് കാരണം...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍ ; അമ്മ കുറ്റം സമ്മതിച്ചെന്ന് പോലീസ്

0
കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ...

വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരിക്കുന്നില്ല ; രണ്ടായിരം ക്വിന്റലോളം നെല്ല് കൂടിക്കിടക്കുന്നു

0
തിരുവല്ല : വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരിക്കുന്നില്ല. പെരിങ്ങര വടവടിപ്പാടത്ത് രണ്ടായിരം...