Monday, June 17, 2024 5:27 pm

ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവെച്ച് വീട്ടുകാർ ; ആൾ ജീവനോടെയുണ്ടെന്ന് വാദം

For full experience, Download our mobile application:
Get it on Google Play

ഉത്തർ പ്രദേശ് : ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവെച്ച് വീട്ടുകാർ. ആൾ കോമയിലാണെന്നും മരിച്ചിട്ടില്ലെന്നും വാദിച്ചാണ് ഇവർ മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കുന്നത്. മൃതദേഹം മമ്മിഫൈ ചെയ്ത് തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പെത്തി മൃതദേഹം പരിശോധനയ്ക്കയച്ചു. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതിക്കുകയും ചെയ്തു.

റോഷൻ നഗറിലെ താമസക്കാരനായ വിംലേഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. 2021 ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിംലേഷ് ഏറെ വൈകാതെ മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തവെ വിംലേഷ് ജീവിതത്തിലേക്ക് തിരികെവന്നു എന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. അടുത്തിടെ, വിഷയത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോ കത്തയച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ, വിംലേഷ് മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചുപറഞ്ഞു. മരിച്ചെന്ന് കരുതി വീട്ടിലെത്തിക്കുമ്പോൾ ഇയാൾക്ക് ഹൃദയമിടിപ്പും പൾസും ഉണ്ടായിരുന്നു എന്ന് വിംലേഷിൻ്റെ പിതാവ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ വാർത്തയ്ക്ക് പിന്നാലെ അപകടാവസ്ഥയിലായിരുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ച് ക്രെയിന്‍ ഉടമ

0
റാന്നി: വാര്‍ത്തകള്‍ക്ക് പിന്നാലെ അപകടാവസ്ഥയിലായിരുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചു ക്രെയിന്‍...

ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി സംഘം സന്ദർശനം നടത്തി

0
പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി...

കൊല്ലം ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

0
കൊല്ലം : ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍...

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു ; അപകടം പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ

0
തിരുവനന്തപുരം: വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി...